ട്രെയിൻതട്ടി മരിച്ചനിലയിൽ
1488197
Wednesday, December 18, 2024 11:00 PM IST
കൊരട്ടി: ട്രെയിൻതട്ടി വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. കൊരട്ടി പാമ്പുംകുഴി പെരുമ്പടപ്പ് വീട്ടിൽ കൊച്ചാത്തൻ മകൾ കുമാരി(57) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.45 ഓടെ കൊരട്ടി ജംഗ്ഷനു സമീപത്തെ റെയിൽവെ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.