വിദ്യാര്‍ഥിയെ സ്റ്റാന്ഡിലിറക്കിയില്ല, ബസ് ജീവനക്കാര്‍ക്കെതിരേ പരാതി
1488465
Thursday, December 19, 2024 8:58 AM IST
ഇരിങ്ങാലക്കുട: വിദ്യാര്‍ഥിയെ സ്റ്റാന്ഡിലിറക്കാതെ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന എം.എസ്. മേനോന് ബസ് ജീവനക്കാരാണ് ക്രൈസ്റ്റ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയെ സ്റ്റാന്ഡിലിറക്കാതെ സര്‍വീസ് തുടര്‍ന്നത്.
കഴിഞ്ഞദിവസം കോളജ് സ്റ്റോപ്പില്‍നിന്നു സ്റ്റാന്‍ഡിലേക്ക് ബസ് കയറിയ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഇറങ്ങിയപ്പോള്‍ കണ്ടക്ടര്‍ വാതില്ക്കല് തടഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് സര്‍വീസ് തുടരുകയായിരുന്നു.
ബസ് ഠാണാവിലെത്തിയപ്പോള് വിദ്യാര്‍ഥിയുടെ പിതാവ് അവിടെയെത്തിയെങ്കിലും ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ കണ്ടക്ടര്‍ തടഞ്ഞു. കാരണം തിരക്കിയ പിതാവിനോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവച്ചതോടെ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പിതാവ് പി.കെ. അനില്‍കുമാര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കി.