വാസുദേവൻ അന്തിക്കാടിനെ അനുസ്മരിച്ചു
1487912
Tuesday, December 17, 2024 7:19 AM IST
തൃശൂർ: മുതിർന്ന മാധ്യമപ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന വാസുദേവൻ അന്തിക്കാടിനെ തൃശൂർ പ്രസ് ക്ലബ് അനുസ്മരിച്ചു.
പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ഡിസിസി മുൻപ്രസിഡന്റ് ജോസ് വള്ളൂർ, ബിജെപി ദേശീയ കൗണ്‍സിൽ അംഗം എം.എസ്. സന്പൂർണ, സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, പ്രസ് അക്കാദമി ഉപാധ്യക്ഷൻ ഇ.എസ്. സുഭാഷ്, കെ.എൻ. സനിൽ, എൻ. ശ്രീകുമാർ, ജോയ് മണ്ണൂർ, ബെന്നി അന്തിക്കാട്, വി.എം. രാധാകൃഷ്ണൻ, രവി ജോസ് താണിക്കൽ, ഫ്രാങ്കോ ലൂയിസ്, ടി.എസ്. നീലാംബരൻ, ജിജോ ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷനായി.