അപകടങ്ങൾ പെരുകുന്നു; വാഹനപരിശോധന കർശനമാക്കി
1488466
Thursday, December 19, 2024 8:58 AM IST
കൊരട്ടി: അപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനപരിശോധന ശക്തമാക്കി പോലീസും മോട്ടോർ വാഹനവകുപ്പും. ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്നാണ് പരിശോധന നടത്തിയത്.
നൂറോളം വാഹനങ്ങൾ പരിശോധിച്ചതിൽ ഏകദേശം 50 വാഹനങ്ങൾക്കെതിരേ കേസെടുത്തിട്ടുണ്ട്. മതിയായ രേഖകളില്ലാത്തവരും മദ്യപിച്ച് വാഹനമോടിച്ചവരും ഇതിൽപ്പെടും.
കൊരട്ടി സിഐ അമൃത്രംഗൻ, എസ്ഐമാരായ ഒ.ജി. ഷാജു, സി.പി. ഷിബു, ചാലക്കുടി, ഇരിങ്ങാലക്കുട ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ സജി തോമസ്, അശോക് കുമാർ, ബിബീഷ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.