ക്രിസ്മസ് ആഘോഷവും കേക്ക് വിതരണവും
1488468
Thursday, December 19, 2024 8:59 AM IST
ഇരിങ്ങാലക്കുട: പാലിയേറ്റിവ് രോഗികളെ ശുശ്രൂഷിക്കുന്ന ഹൃദയ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിലെ കെയർ വോളന്റിയർമാരും 141 ഇടവകകളിലെ ഹൃദയ കോ- ഓഡിനേറ്റർമാരും ചേർന്നു ക്രിസ്മസ് ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാനും ഹൃദയ പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയുമായ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്തു.
മോണ്‍. ജോസ് മാളിയേക്കൽ മീറ്റിംഗിൽ അധ്യക്ഷതവഹിച്ചു. എല്ലാ രോഗികൾക്കും വോളന്റിയർമാർക്കും ക്രിസ്മസ് കേക്കുകൾ സമ്മാനിച്ചു. കേക്കുകൾ എത്തിച്ച വിപിൻ പാറമേക്കാട്ടിലിനെ ആദരിച്ചു. 1500പരം കേക്കുകൾ പാലിയേറ്റിവ് കെയർ രോഗികളുടെ വീടുകളിൽ എത്തിച്ചു.
മോണ്‍. ജോളി വടക്കൻ, മോണ്‍. വിൽസണ്‍ ഈരത്തറ എന്നിവർ സന്നിഹിതരായിരുന്നു. ഫാ. റിന്റോ തെക്കിനിയത്ത്, വാർഡ് കൗണ്‍സിലർ ജസ്റ്റിൻ ജോണ്‍, ടോണി റാഫി പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.