കോണ്‍ഗ്രസ് മാർച്ചും ധർണയും
1488080
Wednesday, December 18, 2024 6:57 AM IST
തൃശൂർ: വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കോട്ടപ്പുറം വൈദ്യുതിഭവനുമുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറിമാരായ എം.എസ്. ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, സി.ബി. ഗീത, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, ബ്ലോക്ക് - മണ്ഡലം നേതാക്കളായ കെ.എ. അനിൽകുമാർ, രാമചന്ദ്രൻ പുതൂർക്കര, കുരിയൻ മുട്ടത്ത്, നിഖിൽ സതീശൻ, അഡ്വ. ആശിഷ് മൂത്തേടത്ത്, കൗണ്‍സിലർ മേഫി ഡെൽസണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.