താളിയോലഗ്രന്ഥങ്ങളുടെ സംരക്ഷണത്തിന് സെന്റർ തുടങ്ങി
1488086
Wednesday, December 18, 2024 6:57 AM IST
കൊടുങ്ങല്ലൂർ: കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ഗവ. കോളജിലെ സംസ്കൃതവിഭാഗത്തിനു കീഴിൽ അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനായി മാനുസ്ക്രിപ്റ്റ് കൺസർവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട് സർവകലാശാല സംസ്കൃത വിഭാഗം മുൻ പ്രഫ. ഡോ. എൻ. കെ. സുന്ദരേശ്വരൻ ഉദ്ഘാട നം ചെയ്തു. തുടർന്ന് "കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തി. പുന്നശേരി നീലകണ്ഠശർമ, സംഗമഗ്രാമമാധവൻ, കൈക്കുളങ്ങര രാമവാര്യർ, വാടശേരി പരമേശ്വരൻ എന്നീ മഹനീയപണ്ഡിതരുടെ സംഭാവനകളെക്കുറിച്ചും കേരള സാഹിത്യത്തിൽ നിലനിന്നിരുന്ന ഗണിതാധിഷ്ഠിതമായ കടപയാദി, പരൽപ്പേര് സമ്പ്രദായങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിന്ദു ഷർമിള അധ്യ ക്ഷത വഹിച്ചു. ഡോ. പി.എം. മഞ് ജു, ഡോ. വി.പി. ലക്ഷ്മി, ഡോ. ടി. രശ്മി, ഡോ. എം.കെ. ശ്രീകേഷ് തുടങ്ങിയവർ സംസാരിച്ചു.