മുസിരിസ് ക്രിസ്മസ് കാർണിവൽ 21 മുതൽ
1488469
Thursday, December 19, 2024 8:59 AM IST
കയ്പമംഗലം: മതിലകം സെന്റ് ജോസഫ്സ് റോമൻ കാത്തലിക് ദേവാലയം സംഘടിപ്പിക്കുന്ന ഒമ്പതാമത് മുസിരിസ് ക്രിസ്മസ് കാർണിവൽ 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടക്കും.
മതിലകം സെന്റ് ജോസഫ്സ് സ്കൂൾ മൈതാനത്താണ് കാർണിവൽ. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനംചെയ്യും. മുസിരിസ് കാർണിവലിൽനിന്നുള്ള ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. മനോഹരമായ ക്രിസ്മസ് വില്ലേജ് കാർണിവലിന്റെ പ്രധാന ആകർഷണമാണ്.
വിവിധതരം റൈഡുകൾ, പെറ്റ്ഷോ, പ്ലാനറ്റോറിയം, വെർച്വൽ റിയാലിറ്റി ഷോ, എയ്റോലാബ്, സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് കലാ- രചനാമത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കും.
സെന്റ് ജോസഫ്സ് പള്ളി വികാരിയും കാർണിവൽ കമ്മിറ്റി ചെയർമാനുമായ ഫാ. ഷൈജൻ കളത്തിൽ, സഹവികാരി ഫാ. അനീഷ് പുത്തൻപറമ്പിൽ, ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ പടമാടൻ, ഫിനാൻഷ്യൽ കൺവീനർ ബെന്നി വഞ്ചിപ്പുര, ജോയിന്റ് കൺവീനർമാരായ ഒ.എ. ജെൻട്രിൻ, ദീപക്, ജോഷി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികള്‍ വിശദീകരിച്ചു.