വര്‍ണക്കുട 2024 സ്വാഗതസംഘം ഓഫീസ് തുറന്നു
1488085
Wednesday, December 18, 2024 6:57 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വര്‍ണക്കുടയുടെ സ്വാഗതസംഘം ഓഫീസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന് അധ്യക്ഷത വഹിച്ചു.
ഐടിയു ബാങ്ക് ചെയര്‍മാനും കെഎസ്ഇ ലിമിറ്റഡ് എംഡിയുമായ എം.പി. ജാക്സന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ലിജി രതീഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കെ.ആര്. വിജയ, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, അശോകന് ചരുവില്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ്, ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ ആശംസകളർപ്പിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോസ് ചിറ്റിലപ്പിള്ളി സ്വാഗതവും മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സിമീഷ് സാഹു നന്ദിയും പറഞ്ഞു.