മണിയാർ പദ്ധതിയിൽ എതിർപ്പുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവച്ച് മാതൃക കാണിക്കണം: ടി.എൻ. പ്രതാപൻ
1488083
Wednesday, December 18, 2024 6:57 AM IST
കൊടുങ്ങല്ലൂർ: കരാർ കാലാവധി അവസാനിച്ച മണിയാർ ജലവൈദ്യുതി പദ്ധതി വീണ്ടും 25 വർഷത്തേക്ക് അതേ സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കുന്നതിൽ വൻഅഴിമതിയുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടി പരസ്യമായി പ്രകടിച്ച എതിർപ്പ് ആത്മാർത്ഥതയുള്ളതാണെങ്കിൽ അഴിമതിക്കെതിരായ വികാരം പ്രകടിപ്പിച്ച അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ അഭിപ്രായപ്പെട്ടു.
വൈദ്യുതി ചാർജ് വർധനവിനെതിരേ കെപിസിസി ആഹ്വാനപ്രകാരം കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെഎസ്ഇബി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംസാരിക്കുകയായിരുന്നു പ്രതാപൻ. തെക്കേ നടയിൽനിന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബോയ്സ് ഹൈസ്കൂളിനു സമീപം പോലീസ് തടഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ഭാരവാഹികളായ ടി.എം. നാസർ, നൗഷാദ് ആറ്റുപുറത്ത്, പി.വി. രമണൻ എന്നിവർ അഭിവാദ്യം ചെയ്തു. വി.എം. ജോണി സ്വാഗതവും സേവ്യർ പങ്കേത്ത് നന്ദിയും പറഞ്ഞു.
കെ.പി. സുനിൽകുമാർ, എ.ആർ. ബൈജു, കെ.എസ്. കമറുദീൻ, ഡിൽഷൻ കൊട്ടേക്കാട്, നിഷാഫ് കുര്യാപ്പി ള്ളി, പ്രിൻസി മാർട്ടിൻ, സനിൽ സത്യൻ, സുനിൽ കളരിക്കൽ, മുഹമ്മദ് ഷെരീഫ്, ജോഷി ചക്കാമാട്ടിൽ എന്നിവർ നേതൃത്വം നൽകി.
പിണറായി സർക്കാർ
ജനജീവിതം ദുസഹമാക്കി: സനീഷ്കുമാർ
എംഎൽഎ
ചാലക്കുടി: അഴിമതിയും ധൂർത്തും കൈമുതലാക്കിയ പിണറായി സർക്കാർ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേല് പിച്ച് ജനജീവിതം ദുസഹമാക്കിയെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ.
വൈദ്യുതിചാർജ് വർധനവിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിനു മുന്പിൽ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ കൂട്ട ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്് വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി എ. പ്രസാദ്, ഷോൺ പല്ലിശേരി, കെ. ജെയിംസ് പോൾ, പി.കെ. ഭാസി, ലീല സുബ്രഹ്മണ്യൻ, ഷാഹുൽ പണിക്കവീട്ടിൽ, അഡ്വ. ബിജു ചിറയത്ത്്, വി. എൽ. ജോൺസൻ, ജോണി പുല്ലൻ, ലീന ഡേവിസ് , തോമസ് കണ്ണത്ത്, ഫിൻസൊ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.