ആബാ ക്രിസ്മസ് ഗിഫ്റ്റ്ബോക്സ് വിതരണം
1488075
Wednesday, December 18, 2024 6:57 AM IST
തൃശൂർ: അമലയിൽ പ്രവർത്തിക്കുന്ന ആബാ ചാരിറ്റബിൾ സൊസൈറ്റി സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കായി ഒരുക്കിയ ക്രിസ്മസ് സമ്മാനപ്പെട്ടി വിതരണത്തിന്റെയും ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീർ വിതരണത്തിന്റെയും ഉദ്ഘാടനം കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ പി. വാഹിദ് നിർവഹിച്ചു.
ആബാ ചെയർമാൻ ഫാ. ജൂലിയസ് അറയ്ക്കൽ, മോഡറേറ്റർ ഫാ. ഡെൽജോ പുത്തൂർ, പ്രസിഡന്റ് സി.എ. ജോസഫ്, കണ്‍വീനർ സി.ടി. വിൽസണ്‍, അമല ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.