ജാതിവ്യവസ്ഥ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം: ജോസ് തെറ്റയിൽ
1461004
Monday, October 14, 2024 7:36 AM IST
തൃശൂർ: കേന്ദ്രസർക്കാർ ജാതിവ്യവസ്ഥ തിരികെയെത്തിക്കാൻ ശ്രമിക്കുന്നെന്നു ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ.
ജനതാദൾ -എസ് ജില്ലാ കണ്വൻഷൻ തൃശൂർ ടൗണ്‍ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജയപ്രകാശ് നാരായണനും രാം മനോഹർ ലോഹ്യയും ഗാന്ധിജിയും സ്വപ്നം കണ്ടതിൽനിന്നു വ്യത്യസ്തമായി ജാതിവീക്ഷണവും സമൂഹത്തെ ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങളുമാണ് മോദി കഴിഞ്ഞ ഭരണകാലഘട്ടത്തിലും ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി, സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോണ്‍ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, റഹിം പള്ളത്ത്, പ്രീജു ആന്റണി, ഷണ്മുഖൻ വടക്കുംപറന്പിൽ, രാജൻ ഐനിക്കുന്ന്, എം. മോഹൻദാസ്, ജോസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു.