ലയൺസ് ക്ലബ്ബിൽ ഹംഗർ പ്രൊജക്ട്
1460597
Friday, October 11, 2024 7:16 AM IST
പെരിഞ്ഞനം: ലയൺസ് ക്ലബ്ബിൽ ഹംഗർ പ്രൊജക്ടിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഹംഗർ പ്രോജക്ട് ചെയർമാൻ ബിജോയ് ആലപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
പെരിഞ്ഞനം ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ പണ്ടാരി അധ്യക്ഷനായി. ലയണ്‍സ് റീജണൽ ചെയർപേഴ്സൺ ആനി, സോൺ ചെയർപേഴ്സൺ പ്രസന്നൻ തറയിൽ, ക്ലബ് സെക്രട്ടറി പ്രസന്നൻ പറപറമ്പിൽ, ട്രഷറർ ഉണ്ണികൃഷ്ണൻ, ജിതേഷ് പി. മണ്ടത്ര, ബാബുരാജ് കൊച്ചിപറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പത്ത് കുടുംബങ്ങൾക്കാണ് അഞ്ചുകിലോ അരി ഉൾപ്പെടെ 26 ഇനം പലചരക്കുസാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് നൽകിയത്.