തൃക്കൂരില്‍ മതില് ഇടിഞ്ഞുവീണു; വീട് അപകടാവസ്ഥയില്‍
1460579
Friday, October 11, 2024 7:01 AM IST
തൃക്കൂര്: കല്ലൂര്‍ കാവല്ലൂരില്‍ ശക്തമായ മഴയില്‍ വീടിനോടുചേര്‍ന്നുള്ള മതില് ഇടിഞ്ഞുവീണു. കാവല്ലൂര്‍ സ്വദേശി ചേര്‍പ്പില്‍ സംഗീതിന്റെ വീടിനോടുചേര്‍ന്നുള്ള മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞുവീണത്.
മതിലിനോടൊപ്പം വ്യാപകമായി മണ്ണും ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി. ഏതുനിമിഷവും വീട് തകര്‍ന്നുവീഴുമെന്ന ഭീതിയിലാണ് കുടുംബം. തൃക്കൂര് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.