ചാരായം വാറ്റ്: 800 ലിറ്റർ വാഷ് പിടികൂടി
1460255
Thursday, October 10, 2024 8:21 AM IST
കൊരട്ടി: കോനൂർ - കോട്ടമുറി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
രഹസ്യവിവരം ലഭ്യമായതിനെത്തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. വാറ്റ് സംഘത്തെകുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി പ്രതികളെ കണ്ടെത്തുമെന്നും എക്സൈസ് അറിയിച്ചു.