ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ ടി.​എം. രാ​മ​ച​ന്ദ്ര​ന്‍ അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി. ഗ​ണി​ത​ശാ​സ്ത്ര ലോ​ക​ത്തി​ന് പ്ര​ത്യേ​കി​ച്ച് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്‌​സി​ന്റെ ശാ​ഖ​യി​ല്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യൂ​ണി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ര്‍​ഡ് ബു​ക്ക്‌​സ് (യു​ആ​ര്‍​ബി) അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​രം- ബെ​സ്റ്റ് മാ​ത്ത​മാ​റ്റി​ഷ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2024 ഇ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യ​ത്. ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ജൂ​റി ഓ​ഫ് യൂ​ണി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ര്‍​ഡ് ഫോ​റം സി​ഇ​ഒ ഗി​ന്ന​സ് സു​നി​ല്‍ ജോ​സ​ഫി​ല്‍നി​ന്ന് അ​ദ്ദേ​ഹം പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.