ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പോ​ള്‍ ടി. ​ജോ​ണ്‍ ത​ട്ടി​ല്‍ മെ​മ്മോ​റി​യ​ല്‍ അ​ഖി​ല കേ​ര​ള ഇ​ന്‍റര്‍ കൊ​ളീ​ജി​യ​റ്റ് വ​നി​താ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിൽ‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. ടൂ​ര്‍​ണ​മെ​ന്‍റിലെ ഫൈ​ന​ലി​ല്‍ സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ്, പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​നെ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

സ​മ്മാ​ന​ദാ​നം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് മെ​മ്പ​ര്‍ ഡോ. ​കെ. പ്ര​ദീ​പ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ്റ്റാ​ലി​ന്‍ റാ​ഫേ​ല്‍, കാ​യി​കാ​ധ്യാ​പി​ക തു​ഷാ​ര ഫി​ലി​പ്, റോ​സി​ലി പോ​ള്‍, കാ​യി​കാ​ധ്യാ​പ​ക​ന്‍ എ​ന്‍.​എ​സ്. വി​ഷ്ണു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.