തീര്‍ഥാടനത്തിനുപോയ റിട്ട ഒഎന്‍ജിസി ഉദ്യോഗസ്ഥന് ബദരീനാഥില്‍ മരിച്ചു
1460069
Wednesday, October 9, 2024 11:43 PM IST
ഇരിങ്ങാലക്കുട: കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിനുപോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട. ഒഎന്‍ജിസി ഉദ്യോഗസ്ഥന് ബദരീനാഥില്‍ മരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ ശ്രീലകം വീട്ടില്‍ ആറ്റംകുളങ്ങര വാരിയത്ത് രാഘവന്(64) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യയും കുടുംബാംഗങ്ങളും ഒന്നിച്ച് കഴിഞ്ഞമാസം അവസാനമാണ് ഇവര്‍ യാത്ര തിരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: ഹേമ (കാനഡ), മനു (യുകെ). മരുമകന്: ശരത് വര്‍മ (കാനഡ).