വരന്തരപ്പിള്ളിയിൽ ബൈക്കപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1460068
Wednesday, October 9, 2024 11:43 PM IST
വരന്തരപ്പിള്ളി: പള്ളിക്കുന്ന് ഇറക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി പടിഞ്ഞാട്ടുമറി കുന്നത്തേരി പരേതനായ നാരായണന്റെ മകൻ നന്ദകൃഷ്ണ(27) ആണ് മരിച്ചത്. കഴിഞ്ഞവർഷം നവംമ്പറിലായിരുന്നു അപകടം.
ഒരു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. എതിർദിശയിൽ വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ നടാംപാടം കടലങ്ങാട്ട് സണ്ണിയുടെ മകൻ ഷോൺ(25) മരിച്ചിരുന്നു. നന്ദകൃഷ്ണന്റെ സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ. മാതാവ്: നളിനി.