കക്കവാരാനിറങ്ങിയ തൊഴിലാളി മുങ്ങിമരിച്ചു
1459817
Tuesday, October 8, 2024 11:20 PM IST
കൊടുങ്ങല്ലൂർ: സുഹൃത്തിനോടൊപ്പം പുഴയിൽ കക്ക വാരാൻ ഇറങ്ങിയ തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് പന്തീരാം പാലസ്വദേശി കൊളപ്പറമ്പിൽ ബാബു (67) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് ഇരുവരും പുഴയിൽ ഇറങ്ങിയത്. കക്ക വാരിക്കൊണ്ടിരിക്കെ ബാബുവിനെ കാണാതാവുകയായിരുന്നു. രാത്രി മുതൽ ആരംഭിച്ച തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി.