സഹോദരന്മാർ ഷോക്കേറ്റു മരിച്ച സംഭവം: അന്വേഷണം ഊർജിതം
1459544
Monday, October 7, 2024 7:14 AM IST
എരുമപ്പെട്ടി: വരവൂരിൽ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരൻമാർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ കുറിച്ച് നിർണ്ണായക സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് സഹോദരൻമാരായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ, സഹോദരൻ അരവിന്ദാക്ഷൻ എന്നിവരെ പാടശേഖരത്തിൽ ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ, എസ്.ഐ യു. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തുന്നത്.