റോഡിലെ കുഴിയിൽ വീണ് സൈക്കിൾയാത്രക്കാരൻ മരിച്ചു
1454158
Wednesday, September 18, 2024 11:22 PM IST
കൊടുങ്ങല്ലൂർ: സൈക്കിളിൽ സഞ്ചരിക്കവെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരണമടഞ്ഞു. പുല്ലൂറ്റ് പള്ളത്ത് കാട് റോഡിൽ കുഴിക്കണ്ടത്തിൽ പരേതനായ ഹസന്റെ മകൻ സഗീർ (56) ആണ് മരിച്ചത്.
കഴിഞ്ഞ 11 ന് രാത്രി സൈക്കിൾ ചവിട്ടി വരികയായിരുന്ന സഗീർ ചാപ്പാറയിൽ എത്തുന്നതിന് മുമ്പുള്ള റോഡിലെ വലിയ കുഴിയിൽ വീണ് തെറിച്ചു പോവുകയായിരുന്നു. അബോധവസ്ഥയിലായ സഗീർ അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെ 11 ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
മൃതദേഹം ഇന്ന്കൊടുങ്ങല്ലൂർ പോലീസിന്റെ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് ഒരു മണിയോടെ ചാപ്പാറ ഹദ്ദാദ് പള്ളിയിൽ കബറടക്കും. ഉമ്മ: ബീയു. ഭാര്യ: റംല. മകൾ: തസ്നി, മരുമകൻ: ഹാരീസ്.