ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയെ വര്‍ണാഭമാക്കി പുലിക്കളി ആഘോഷം. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലാണ് പുലിക്കളി ആഘോഷം സംഘടിപ്പിച്ചത്.
ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്നു ആരംഭിച്ച പുലിക്കളിഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സജ്ജീവ്കുമാര്, ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ചേര്‍ന്ന് ഫ്ലാഗ്ഓഫ് ചെയ്തു. പുലികളും പുലിമേളവും ശിങ്കാരിമേളവും ഡിജെ വാഹനവും കാവടിയും അടക്കം 200ല്‍പരം കലാകാരന്മാര് അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേര്‍ന്നു.
പുലിക്കളി ആഘോഷ സമാപനസമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പതുസെന്റ് സ്ഥലം സൗജന്യമായി നല്കിയ ജെയ്സന് പേങ്ങിപറമ്പലിനെ സമാപനസമ്മേളനത്തില്‍ ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് കെ.ആര്. വിജയ, തോമസ് ഉണ്ണിയാടന്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില, ജൂണിയര്‍ ഇന്നസെന്റ്, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന്, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.