അച്ഛനും അമ്മയ്ക്കും ഓണപ്പുടവ
1453509
Sunday, September 15, 2024 5:21 AM IST
നടത്തറ: യൂത്ത് കോണ്‍ഗ്രസ് നടത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അച്ഛനും അമ്മയ്ക്കും ഓണപ്പുടവ വിതരണം ചെയ്തു.
കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥം ഒരുവർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചികിത്സാസഹായവിതരണവും ജില്ലാ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് നിർധനരായ ഡയാലിസിസ് രോഗികൾക്ക് 100 ഡയാലിസിസിനുള്ള സഹായധനത്തിന്റെ ഉദ്ഘാടനവും സനീഷ്കുമാർ ജോസഫ് എം എൽഎ നിർവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റ് ജിജോ കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്ത്, വിജയകുമാർ, ജയ്ക്കബ് പോൾ, നിർമല, ബേബി, മാധവൻ, സുരേഷ് കരുണ്‍, മുരളീധരൻ, ജോയ് കുളങ്ങര, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മിഥുൻ മോഹൻ, വിഷ്ണു ചന്ദ്രൻ, അൽജോ ചാണ്ടി, ജിത്ത് ചാക്കോ, ജിതിൻ, മിഥുൻ, ശരത് മുളയം തുടങ്ങിയവർ പ്രസംഗിച്ചു.