ലോഗോ പ്രകാശനം ചെയ്തു
1453127
Saturday, September 14, 2024 12:18 AM IST
തൃശൂർ: നവംബർ 22 മുതൽ 24 വരെ തൃശൂരിൽ നടക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോപ്രകാശനം സാഹിത്യ അക്കാദമി ഹാളിൽ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിച്ചു.
അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ഏറ്റുവാങ്ങി. തൃശൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. പി.വി. കൃഷ്ണൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നമ്പത്ത്, സെക്രട്ടറി ജോയ് എം. മണ്ണൂർ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അലക്സാണ്ടർ സാം, ജനറൽ കൺവീനർ എൻ. ശ്രീകുമാർ, അക്കാദമി പബ്ലിക്കേഷൻ ഓഫീസർ നയനതാര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫ്രാങ്കോ ലൂയിസ്, വി. സുരേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കൃഷ്ണകുമാർ, കെ.കെ. രവീന്ദ്രൻ, ഐ. ജോൺ പങ്കെടുത്തു. മാതൃഭൂമിയിലെ ആർട്ടിസ്റ്റായിരുന്ന ജെ.ആർ. പ്രസാദാണ് ലോഗോ തയാറാക്കിയത്.