ശാസ്താംപൂവംനഗറില് ഭവനനിര്‍മാണ പദ്ധതിക്കായി ഭൂമിയൊരുക്കി
1450480
Wednesday, September 4, 2024 6:55 AM IST
ഇരിങ്ങാലക്കുട: കൊടകര ബ്ലോക്ക് പഞ്ചായത്ത് പിവിടിജി ഗുണഭോക്താക്കള്‍ക്കായി പിഎം ജന്മന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാസ്താംപൂവംനഗറിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എട്ട് കുടുംബത്തിന് അനുവദിച്ച ഭവനനിര്‍മാണ പദ്ധതിക്കായി അവരുടെ ഭൂമിയൊരുക്കി. ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് മുഖ്യാഥിതിയായി.
ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവന്, ഡിവിഷന് മെമ്പര്‍ ഇ.കെ. സദാശിവന്, വാര്‍ഡ് മെമ്പര്‍ ചിത്ര സൂരജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, തവനിഷ് സംഘടന സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി തുടങ്ങിയവർ പങ്കെടുത്തു.