അ​ഷ്ട​മി​രോ​ഹി​ണി: ഭാ​ഗ​വ​തസ​പ്താ​ഹം തു​ട​ങ്ങി
Friday, August 23, 2024 1:28 AM IST
ഗു​രു​വാ​യൂ​ർ: അ​ഷ്ട​മി​രോ​ഹി​ണി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ ആ​രം​ഭ​ത്തോ​ടെ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് ക്ഷേ​ത്രം ആ​ധ്യാ​ത്മി​ക ഹാ​ളി​ൽ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ആ​ചാ​ര്യ​വ​ര​ണം ന​ട​ത്തി. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. വി​ശ്വ​നാ​ഥ​ൻ, വി.​ജി. ര​വീ​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


തു​ട​ർ​ന്ന് മാ​ഹാ​ത്മ്യ​പാ​രാ​യ​ണം ന​ട​ന്നു. ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ ന​മ്പൂ​തി​രി, ഡോ.​വി. അ​ച്യു​ത​ൻ​കു​ട്ടി, മേ​ച്ചേ​രി ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, പൊ​ന്ന​ടു​ക്കം മ​ണി​ക​ണ്ഠ​ൻ ന​മ്പൂ​തി​രി, മേ​ച്ചേ​രി ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, പു​തു​മ​ന ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി(​പൂ​ജ​ക​ൻ) എ​ന്നി​വ​രാ​ണ് യ​ഞ്‌​ജാ​ചാ​ര്യ​ന്മാ​ർ. ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ൽ പ​രാ​യ​ണ​വും 11നും 2.45​നും പ്ര​ഭാ​ഷ​ണ​വു​മാ​ണ്.