ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ത്തി​ര​ക്ക്: ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ
Friday, August 23, 2024 1:28 AM IST
ഗു​രു​വാ​യൂ​ർ: ചി​ങ്ങ​മാ​സ​ത്തി​ലെ വി​വാ​ഹ​ത്തി​ര​ക്ക് ഇ​ന്ന​ലെ​യു​മു​ണ്ടാ​യി. ക്ഷേ​ത്ര​ത്തി​ൽ 170 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. വി​വാ​ഹ തി​ര​ക്കേ​റി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.
ഔ​ട്ട​ർ റിം​ഗ്റോ​ഡി​ലാ​ണ് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വ​ലി​യ കു​രു​ക്കു​ണ്ടാ​യ​ത്. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി ല​വ​ൽ പാ​ർ​ക്കിം​ഗി​ൽ വി​വാ​ഹ​പാ​ർ​ട്ടി​ക്കാ​രു​ടെ ബ​സു​ക​ൾ കൂ​ടി വ​ന്ന​തോ​ടെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റി.


മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി ക​ട​ന്നു​പോ​കാ​ൻ താ​മ​സം നേ​രി​ട്ട​തോ​ടെ ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി. 26, 28 ദി​വ​സ​ങ്ങ​ളി​ലും അ​ടു​ത്ത​മാ​സം എ​ട്ടി​നും വ​ലി​യ വി​വാ​ഹ​ത്തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളാ​ണ്.