പി​ക്ച​ർ​സ്ക് ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു
Friday, August 23, 2024 1:28 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന ഫോ​ട്ടോ​ഗ്രാ​ഫി ഫെ​സ്റ്റി​വ​ൽ പി​ക്ച​ർ​സ്ക് സ​മാ​പി​ച്ചു. ലോ​ക ഫോ​ട്ടോ​ഗ്രാ​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മീ​ഡി​യ സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല ഫോ​ട്ടോ​ഗ്ര​ഫി​മ​ത്സ​രം, മാ​സ്റ്റ​ർ ക്ലാ​സു​ക​ൾ, ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ, ഫോ​ട്ടോ​ഗ്ര​ഫി ക്യാ​ന്പ് എ​ന്നി​വ ന​ട​ത്തി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത ഫെ​സ്റ്റി​വ​ലി​ൽ റീ​ൽ​സ് കോം​പ​റ്റീ​ഷ​ൻ, ഫേ​സ് പെ​യി​ന്‍റിം​ഗ്, ട്ര​ഷ​ർ ഹ​ണ്ട് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റാ​ർ​ട്ട​പ്പ് സ്റ്റോ​റീ​സ് മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ എം. ​ഷി​ബു കേ​ശ​വ് ഒ​ന്നാം സ്ഥാ​നം നേ​ടി. എ.​എ​സ്. അ​ഭി​ന​വ്, കെ.​എ​സ്. അ​ജി​ൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കൂ​ടാ​തെ ഫേ​സ് പെ​യി​ന്‍റിം​ഗ് കോം​പ​റ്റീ​ഷ​ൻ വി​ജ​യി​യാ​യി ഇ.​ജി. മേ​രി​യെ​യും ട്ര​ഷ​ർ ഹ​ണ്ട് മ​ത്സ​ര​വി​ജ​യി​ക​ളാ​യി ഒ​ന്നാം​വ​ർ​ഷ മ​ൾ​ട്ടി​മീ​ഡി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ.​പി. അ​മി​ത്, ഇ.​വി. ആ​തി​ര, ഫാ​ത്തി​മ ല​ന, അ​ഭി​റാം എം. ​ഷാ​ജു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്് ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ജോ ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് ജേ​ക്ക​ബ്, എം.​എ​സ്. രേ​ഷ്മ, ടി.​ഡി. യ​ദു​കൃ​ഷ്ണ, ആ​തി​ര രാ​ജ​ൻ, പി.​ആ​ർ. കാ​ജ​ൽ, രേ​ഷ്മ ആ​ർ. കൃ​ഷ്ണ​ൻ, അ​ഞ്ജ​ലി സാ​ജു, ഫാ. ​പ്ര​തീ​ഷ് ക​ല്ല​റ​യ്ക്ക​ൽ, ടെ​സ് മേ​രി, സ്റ്റു​ഡ​ൻ​റ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എ​സ്. അ​ദ്വൈ​ത്, അ​ഖി​ല സു​രേ​ഷ്, കെ.​ബി. ബ​ദ്രി​നാ​ഥ്, സൈ​നു​ൾ ആ​ഷി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.