ചേ​ല​ക്ക​ര യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കും: അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി
Friday, August 23, 2024 1:28 AM IST
തൃ​ശൂ​ർ: യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​വും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​വും നി​ല​നി​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം ഇ​ട​തു​പ​ക്ഷം വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന ചേ​ല​ക്ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​ മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. ക​ർ​ഷ​ക​ദ്രോ​ഹ​ന​ട​പ​ടി​ക​ളും ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​യി​രി​ക്കും ചേ​ല​ക്ക​ര​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.​കേ​ര​ള കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.


സ്വീ​ക​ര​ണ​സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മി​നി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.