പോ​ലീ​സ് ത​ട​ഞ്ഞു; വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും
Friday, August 23, 2024 1:28 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ൽ സ​മ്പ​ത്ത് പൂ​ർ​ണമാ​യി ഇ​ല്ലാ​താ​ക്കു​ന്ന ട്രോ​ളിം​ഗ് ബോ​ട്ടു​ക​ളു​ടെ പെ​യ​ർ ട്രോ​ളിം​ഗ് മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യും ത​ട​യ​ണ​മെ​ന്നും, ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ർ​ധിപ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​ത​വും വ​ള്ള​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഫീ​സും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ട് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.​

ക​ഴി​മ്പ്രം മു​ത​ൽ അ​ഴീക്കോ​ട് വ​രെ​യു​ള്ള ആ​യി​ര​ത്തി​ല​ധി​കം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു പ​ണി​മു​ട​ക്കി മാ​ർ​ച്ച് ന​ട​ത്തി​യ​ത്. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന് 200 മീ​റ്റ​റി​നു​മു​മ്പാ​യി വ​ടംകെ​ട്ടി ത​ട​യ​ാനാ​യി​രു​ന്നു പൊ​ലീ​സ് പ​ദ്ധ​തി.

എ​ന്നാ​ൽ, സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീസി​നെ സ​മ​ര​ക്കാ​ർ ത​ള്ളി​മാ​റ്റു​ക​യും വ​ടം അ​ഴി​ച്ചു മാ​റ്റി മു​ന്നോ​ട്ടുപോ​കു​ക​യുമായി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രെ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചുവെ​ങ്കി​ലും ഫല​ മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്കുക​ട​ന്ന് കൂട്ട​ധ​ർ​ണ ന​ട​ത്തി.


കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎംഎ​ഫ്‌ആ​ർ ഭേ​ദ​ഗ​തി ചെ​യ്ത് നി​രോ​ധി​ത പെ​യ​ർ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ളെ സ​ർ​ക്കാ​രി​ലേ​ക്കുക​ണ്ടു​കെ​ട്ടാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​രോ​ധി​തവ​ല​ക​ൾ ക​ണ്ടുകെ​ട്ടാ​ൻ സം​യു​ക്തപ​രി​ശോ​ധ​ന വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഷി​ഹാ​ബ് കാ​വു​ങ്ങ​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പി.​വി. ജ​നാ​ർ​ദന​ൻ, പി.​വി. ജ​യ​ൻ, ടി.എ​സ്. ഷി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ചേ​ര​മ​ാൻ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി നേ​താ​ക്ക​ളാ​യ ഇ. ​കെ. ബൈ​ജു, കെ.​പി. സു​രേ​ഷ്, ടി.​ഡി. അ​ശോ​ക​ൻ, കെ. ​എ​സ്. സു​രേ​ന്ദ്ര​ൻ എ​ന്നി​ വ​ർ നേ​തൃ​ത്വം ന​ൽ​കി.