വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കലുങ്കിനടിയിൽ
Thursday, August 22, 2024 10:30 PM IST
അ​ന്തി​ക്കാ​ട്: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കലു ങ്കിനടിയിൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​പീ​ടി​ക പു​ളി​പ​റ​മ്പി​ൽ ഷ​ൺ​മു​ഖ​ൻ ഭാ​ര്യ ഓ​മ​ന (72) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പെ​രി​ങ്ങോ​ട്ടു​ക​ര തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു പി​റ​ക് വ​ശ​ത്തു​ള്ള മാ​ത്തു​ത്തോ​ട് ക​ലു​ങ്കി​ന​ടി​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

ഇന്നലെ വൈ​കീ​ട്ട് അഞ്ചോടെ അ​തു​വ​ഴി വ​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​വ​ർ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഓ​മ​ന​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​ന്ധു വീ​ടു​ക​ളി​ലും മ​റ്റും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ബി​ജു, പ​രേ​ത​യാ​യ പ്രീ​തി. ​മ​രു​മ​ക്ക​ൾ: രാ​ജി, സി​ന്ധു.