കൂ​റ്റ​ൻ കാ​റ്റാ​ടി​മ​രം വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണു
Thursday, August 22, 2024 1:01 AM IST
വ​ഞ്ചി​പ്പു​ര: ശ​ക്ത​മാ​യ​കാ​റ്റി​ൽ കൂ​റ്റ​ൻ കാ​റ്റാ​ടി​മ​രം വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണു. ഇ​ന്ന​ലെ അ​തി​രാ​വി​ലെ 6.30നു ​ക​യ്‌​പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര ബീ​ച്ചി​ൽ സീ​വാ​ൾ റോ​ഡി​ൽ കൂ​റ്റ​ൻ കാ​റ്റാ​ടി​മ​രം വീ​ണ് കെ​എ​സ്ഇ​ബി ലൈ​നി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു തെ​ങ്ങും ഒ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്. തെ​ങ്ങും കാ​റ്റാ​ടി​മ​ര​വും കെ​എ​സ്‌​ഇ​ബി ലൈ​നി​ലേ​ക്കാ​ണു വീ​ണ​ത്. ഇ​തോ​ടെ വൈ​ദ്യു​തി​ബ​ന്ധ​വും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​രം​മു​റി​ച്ചു​മാ​റ്റി റോ​ഡി​ലെ ത​ട​സം​മാ​റ്റി. ഏ​റെ വൈ​കി​യാ​ണു മേ​ഖ​ല​യി​ലെ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.