അ​ഞ്ചു​ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ക​രു​വ​ന്നൂ​ര്‍​പ്പു​ഴ​യി​ല്‍ നി​ക്ഷേ​പി​ച്ചു
Thursday, August 22, 2024 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സം​യോ​ജി​ത മ​ത്സ്യ​പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു​ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ക​രു​വ​ന്നൂ​ര്‍​പ്പു​ഴ​യി​ല്‍ നി​ക്ഷേ​പി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ​മ​ഗ്ര കാ​ര്‍​ഷി​ക വി​ക​സ​ന​പ​ദ്ധ​തി​യാ​യ പ​ച്ച​ക്കു​ട​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​പ്പ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.

കാ​റ​ളം ആ​ലു​ക്ക​ക​ട​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ല അ​ജ​യ​ഘോ​ഷ്, കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു.​വി. അ​മ്പി​ളി, ജ​ഗ​ജി കാ​യം​പു​റ​ത്ത്, ബീ​ന സു​ബ്ര​ഹ്മ​ണ്യ​ന്‍, വൃ​ന്ദ അ​ജി​ത്കു​മാ​ര്‍, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​ഡി. ലി​സി, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എം. ജി​ബി​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.