സോ​ളാ​ര്‍ സ്‌​നാ​ക്ക് വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍ വി​ക​സി​പ്പി​ച്ച് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്
Thursday, August 22, 2024 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ അ​വ​ശ്യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും​മ​റ്റും ല​ഭ്യ​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സോ​ളാ​ര്‍ സ്‌​നാ​ക്ക് വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍ രൂ​പ​ക​ല്‍​പ്പ​ന​ചെ​യ്ത് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. നീ​തു വ​ര്‍​ഗീ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഐ​വി​ന്‍ ഈ​നാ​ശു ചു​ങ്ക​ത്ത്, ടി.​എ​സ്. ഡാ​നി​യ​ല്‍, ധീ​ര​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​ക​സി​പ്പി​ച്ച ഉ​പ​ക​ര​ണം ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റ് വ​ഴി പ​ണ​മ​ട​ച്ചാ​ല്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. 50 വാ​ട്ട് സോ​ളാ​ര്‍​പാ​ന​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് റാ​സ്പ്ബ​റി പൈ ​മൈ​ക്രോ ക​ൺ​ട്രോ​ള​റാ​ണ്. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍, വി​ദൂ​ര വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത് ഉ​പ​യോ​ഗി​ക്കാം.