കോലഴിയിൽ കാ​ർ പെ​ട്ടി​ക്ക​ട ത​ക​ർ​ത്തു
Thursday, August 22, 2024 1:01 AM IST
കോ​ല​ഴി: നി​യ​ന്ത്ര​ണം​വി​ട്ട പാ​ഞ്ഞു​ക​യ​റി​യ കാ​ർ റോ​ഡ​രി​കി​ലെ പെ​ട്ടി​ക്ക​ട ത​ക​ർ​ത്തു. യാ​ത്രി​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ന് ​കോ​ല​ഴി ഡോ​ക്ട​ർ​പ​ടി പാ​ട​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

തൃ​ശൂ​രി​ൽ​നി​ന്ന് പോ​ട്ടൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ​യാ​ത്രി​ക​ന് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്നി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ബ്രൈ​റ്റ് ലൈ​റ്റി​നെ​തു​ട​ർ​ന്ന് കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ത്തി​ൽ വി​യ്യൂ​ർ സ്വ​ദേ​ശി അ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്ടി​ക്ക​ട ത​ക​ർ​ത്ത കാ​ർ സ​മീ​പ​ത്തെ പാ​ട​ത്തി​ന്‍റെ ക​രി​ങ്ക​ൽ​ഭി​ത്തി​യി​ലി​ടി​ച്ച് കാ​ന​യി​ൽ കു​ടു​ങ്ങി​യ​തി​നാ​ലും പാ​ട​ത്തേ​ക്കു മ​റി​യാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.