ലോ​ക കൊ​തു​കു​നിവാരണ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, August 22, 2024 1:01 AM IST
തൃ​ശൂ​ർ: അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡും അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക കൊ​തു​കു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം എ​ന്‍റ​മോ​ള​ജി​സ്റ്റ് മു​ഹ​മ്മ​ദ് റാ​ഫി കൊ​തു​കു​ദി​ന സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് മെ​ന്പ​ർ വി.​വി. നി​ഷ പ്ര​ഭാ​ക​ര​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സു​മ, നി​ഷ ലെ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പു​റ്റേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് വോ​ള​ന്‍റി​യേ​ഴ്സി​നും അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലും ന​ട​ത്തി​യ ഉ​റ​വി​ട​ന​ശീ​ക​ര​ണ റി​യ​ൽ സ്റ്റോ​റി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​റു​പ​തോ​ളം​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൊ​തു​കു​നി​രീ​ക്ഷ​ണ​വും അ​വ​യു​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ​വും കൂ​ത്താ​ടി​ശേ​ഖ​ര​ണ​വും ന​ട​ത്തി.