ന​വ​നീ​തി​ന്‍റെ കാ​ഴ്ച നി​ല​നി​ർ​ത്താ​ൻ സു​മ​ന​സ്സു​ക​ളെതേ​ടി കു​ടും​ബം
Thursday, August 22, 2024 1:01 AM IST
കു​ന്നം​കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 11 കാ​ര​ന്‍റെ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​നു​ള്ള യ​ത്ന​ത്തി​ലാ​ണ് കു​ന്നം​കു​ളം ചൈ​ത​ന്യ സ്പെ​ഷൽ സ്കൂ​ൾ അ​ധി​കൃ​ത​ർ. കു​ന്നം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ത​ന്യ സ്പെ​ഷൽ സ്കൂ​ളി​ലെ മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി​യു​ള്ള കു​ട്ടി​യാ​ണ് മ​റ്റം സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷി​ന്‍റെ​യും ധ​ന്യ​യു​ടെ​യും മ​ക​ൻ ന​വ​നീ​ത്. സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ന​വ​നീ​തി​ന് കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ചൈ​ത​ന്യ സ്കൂ​ളാ​ണ് ആ​ശ്ര​യം.

ടീ​ച്ച​ർ​മാ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കു​ട്ടി​യു​ടെ ദൈ​ന​ദി​ന കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ന​വ​നീ​ദി​ന് കാ​ഴ്ച​യു​ടെ പ്ര​ശ്ന​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യ​ത്.​ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ടീ​ച്ച​ർ​മാ​ർത​ന്നെ ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ഴാ​ണ് ഇ​ട​തു​ക​ണ്ണിന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും വ​ല​തു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ടി​യ​ന്ത​ര​മാ​യി ഓ​പ്പ​റേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്നും പ​റ​ഞ്ഞു. തീ​രെ നി​ർ​ധ​നാ​വ​സ്ഥ​യി​ൽ, വാ​ട​കവീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​ത് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു.


ന​വ​നീ​തി​ന്‍റെ ബാ​ക്കി​യു​ള്ള കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും കാ​ഴ്ച നി​ല​നി​ർ​ത്താ​നു​മു​ള്ള ചി​കി​ത്സ​ക​ൾ​ക്കാ​യി സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ക​യാ​ണ് കു​ടും​ബം. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ഓ​പ്പ​റേ​ഷ​ൻ വെ​ച്ചി​ട്ടു​ള്ള​ത്. ന​വ​നീ​തി​ന്‍റെ അ​മ്മ ധ​ന്യ, സ്കൂ​ൾ സെ​ക്ര​ട്ട​റി രാം​ദാ​സ് മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ കു​ന്നം​കു​ളം യൂ​ക്കോ ബാ​ങ്ക് ബ്രാ​ഞ്ചി​ൽ ഒ​രു അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
സാ​ധി​ക്കു​ന്ന​വ​ർ​ക്ക് ന​വ​നീ​തി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാം. അക്കൗണ്ട് ന​മ്പ​ർ: 31430110099254, ഐഎഫ്എസ്്സി കോഡ്: UCBA0003143, യൂ​ക്കോ ബാ​ങ്ക് കു​ന്നം​കു​ളം ബ്രാ​ഞ്ച്.