രാ​ജീ​വ് ജ​നാ​ധി​പ​ത്യ​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കി​യ നേ​താ​വ്: തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ
Wednesday, August 21, 2024 1:19 AM IST
തൃ​ശൂ​ർ: ഹ്ര​സ്വ​കാ​ല​യ​ള​വി​നു​ള്ളി​ൽ രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ ജ​നാ​ധി​പ​ത്യ​ത്തെ സാ​ർ​ഥ​ക​മാ​ക്കി ഏ​വ​രെ​യും വി​സ്മ​യി​പ്പി​ച്ച് ക​ട​ന്നു​പോ​യ ജ​ന​കീ​യ​നാ​യ നേ​താ​വാ​ണ് രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ രാ​ജ്യ​ത്തു ​വി​പു​ല​മാ​ക്കി​യ രാ​ജീ​വ് ഗാ​ന്ധി യു​വ​ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച നേ​താ​വാ​ണ്.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഡി​സി​സി​യി​ൽ ന​ട​ത്തി​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ച​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, കെ.​ബി. ശ​ശി​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ജോ​ണ്‍ ഡാ​നി​യ​ൽ, ഐ.​പി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.