അ​മ​ല ആ​ബാ സി​ല്‍​വ​ര്‍ ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം
Wednesday, August 21, 2024 1:19 AM IST
തൃ​ശൂ​ർ: അ​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ബാ ചാ​രി​റ്റ​ബി​ള്‍ സൊ​ സൈ​റ്റി​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ല്‍ ഇ​ന്‍​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ര്‍ ജ്യോ​തി​സ് മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. ദേ​വ​മാ​ത പ്രൊ​വി​ന്‍​ഷ്യ​ൽ ഫാ. ​ജോ​ സ് ന​ന്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സാ​ഫ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പോ​ള്‍ തോ​മ​സി​ന് ആ​ബാ ബെ​സ്റ്റ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. ക​ല്യാ​ണ്‍ സി​ല്‍​ക്സ് ചെ​യ​ര്‍​മാ​ന്‍ പ​ട്ടാ​ഭി​രാ​മ​ന്‍ ആ​ബാ സൊ​സൈ​റ്റി​ക്കു ന​ല്‍​കു​ന്ന ആം​ബു​ല​ന്‍​സ് ലാ​ബി​ ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി. ആ​ബാ സി​ല്‍​വ​ര്‍ ജൂ​ബി​ലി സോ​ വ​നീ​ർ പ്ര​കാ​ശ​നം സേ​വ്യ​ര്‍ ചി​റ്റി​ ല​പ്പി​ള്ളി എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. പ​ഠ​ന​ത്തി​ല്‍ മി​ക​വുപു​ല​ര്‍​ത്തി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്കോ​ള​ര്‍​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു.


അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​മി അ​ജി​ത്കു​മാ​ര്‍, ആ​ബാ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, മോ​ഡ​റേ​റ്റ​ര്‍ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, ക​ണ്‍​വീ​ന​ര്‍ പി.​ജെ. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ബ​യു​ടെ ആ​ദ്യ​കാ​ല​സാ​ര​ഥി​ക​ളാ​യ ഫാ. ​വാ​ള്‍​ട്ട​ര്‍ തേ​ല​പ്പി​ള്ളി, ഫാ. ​ഫ്രാ​ന്‍​സി​സ് കു​രി​ശേ​രി, ഫാ. ​തോ​മ​സ് വാ​ഴ​ക്കാ​ല, പി.​ജെ. വ​ര്‍​ഗീ​സ്, സി.​പി. വ​ര്‍​ഗീ​സ്, ജോ​ണ്‍​സ​ണ്‍ ചാ​ക്കോ, കെ.​പി. സൈ​മ​ണ്‍, സ്ഥാ​പ​ക സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.