47 വ​ർ​ഷ​ത്തി​നുശേ​ഷ​ം അവർ ഒ​ത്തു​ചേ​ർന്നു
Wednesday, August 21, 2024 1:19 AM IST
തി​രു​വി​ല്വാ​മ​ല: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1977 വ​ർ​ഷ​ത്തെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. തി​രു​വി​ല്വാ​മ​ല തൊ​ഴൂ​ർ നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ലാ​ണ് അ​ന്ന് പ​ത്താം ക്ലാ​സ് പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും, പു​റ​ത്തും, വി​ദേ​ശത്തു​നി​ന്നു​മാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​ശി​വ​ശ​ങ്ക​ര​ന്‍റെ ഫ്ലൂ​ട്ട്‌വാ​യ​ന​യും, രു​ഗ്മി​ണി​യു​ടെ ഗാ​ന​ങ്ങ​ളും, ക​ലാ​മ​ണ്ഡ​ലം രാ​ധാ​മ​ണി​യു​ടെ ഓ​ട്ട​ൻ തു​ള്ള​ലും, പാ​ട്ടും, നൃ​ത്ത​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ത്തുചേ​ര​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണ് ഒ​ത്തു​ചേ​ര​ൽ സാ​ധ്യ​മാ​ക്കി​യ​ത്. രാ​ജ​ശേ​ഖ​ര​ൻ, നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .