പ​ട്ടാ​ഭി​രാ​മ​ന് ടീം ​ജഴ്സി സ​മ്മാ​നി​ച്ച് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് ടീം
Wednesday, August 21, 2024 1:19 AM IST
തൃ​ശൂ​ർ: ക​ല്യാ​ണ്‍ സി​ൽ​ക്സ് ഉ​ട​മ പ​ട്ടാ​ഭി​രാ​മ​ന് ടീം ​ജ​ഴ്സി സ​മ്മാ​നി​ച്ച് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളും മാ​നേ​ജ്മെ​ന്‍റും. ബി​സി​ന​സി​നും സാം​സ്കാ​രി​ക​പൈ​തൃ​ക​ത്തി​നും പേ​രു​കേ​ട്ട തൃ​ശൂ​രി​ന് പ്ര​ഥ​മ ടി 20 ​കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ സ്വ​ന്ത​മാ​യി ടീം ​ല​ഭി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നു പ​ട്ടാ​ഭി​രാ​മ​ൻ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് സി​ഇ​ഒ ശ്രീ​ജി​ത്ത് രാ​ജ​ൻ, മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​വി. പാ​പ്പ​ച്ച​ൻ, കേ​ര​ള ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​നും ടൈ​റ്റ​ൻ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നു​മാ​യ സു​നി​ൽ ഒ​യാ​സി​സ്, ടീം ​മെ​ന്‍റ​ർ സു​നി​ൽ, തൃ​ശൂ​ർ ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ് പോ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.