മാ​ധ്യ​മ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽസു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം: പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ
Wednesday, August 21, 2024 1:18 AM IST
തൃ​ശൂ​ർ: മാ​ധ്യ​മ​മേ​ഖ​ല​യി​ലെ തൊ​ ഴി​ൽ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​ക​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​മൂ​ലം തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ശാ​രീ​രി​ക ആ​ക്ര​മ​ണ​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പു​തി​യ വേ​ജ്ബോ​ർ​ഡ്  ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​രാ​ർ​നി​യ​മ​ന​ത്തി​ലൂ​ടെ മാ​ധ്യ​മ​മേ​ഖ​ല​യി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​എ​സ്. സു​ഭാ​ഷ്, യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ. റി​സി​യ, സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ബാ​ല​ൻ, റാ​ഫി എം. ​ദേ​വ​സി, പോ​ൾ മാ​ത്യു, കെ. ​ഗി​രീ​ഷ്, ടി.​കെ. ഹാ​രി​ഷ്, പി.​പി. സ​ലിം, സി.​എ. പ്രേ​മ​ച​ന്ദ്ര​ൻ, എം.​ബി. അ​നി​ൽ​കു​മാ​ർ, ജി.​ബി. കി​ര​ണ്‍, വി.​എ. ധ​നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


സി.​എ​സ്. ദീ​പു, അ​രു​ണ്‍ എ​ഴു​ത്ത​ച്ഛ​ൻ, ബി. ​സ​തീ​ഷ്, ര​മേ​ശ​ൻ പി​ലി​ക്കോ​ട് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു.