അ​മ​ല ഹെ​ൽ​ത്ത് കെ​യ​ർ അ​വാ​ർ​ഡു​ക​ൾ സ​മ​ർ​പ്പി​ച്ചു
Tuesday, August 20, 2024 1:00 AM IST
തൃ​ശൂ​ർ: അ​മ​ല ഫൗ​ണ്ടേ​ഷ​ൻ ഡേ ​ആ​ഘോ​ഷ​വും ഹെ​ൽ​ത്ത് കെ​യ​ർ അ​വാ​ർ​ഡ് വി​ത​ര​ണ​വും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ല സ്ഥാ​പ​ക​രാ​യ ഫാ. ​ഗ​ബ്രി​യേ​ലി​ന്‍റെ പേ​രി​ലു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഡോ. ​റെ​ജി ജോ​ർ​ജി​നും ഫാ. ​ജോ​ർ​ജ് പ​യ​സി​ന്‍റെ പേ​രി​ലു​ള്ള അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ബെ​സ്റ്റ് ന​ഴ്സ് അ​വാ​ർ​ഡ് ഡോ. ​മ​ജ്ജു ദ​ണ്ഡ​പാ​ണി​ക്കും ബ്ര​ദ​ർ സേ​വ്യ​റി​ന്‍റെ പേ​രി​ലു​ള്ള അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ബെ​സ്റ്റ് പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നു​ള്ള അ​വാ​ർ​ഡ് സി​സ്റ്റ​ർ ലി​സാ​ന്‍റോ​യ്ക്കും ന​ൽ​കി ആ​ദ​രി​ച്ചു.

പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പ​തു കാ​ൻ​സ​ർ​ബാ​ധി​ത കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ബോ​ണ്‍​മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, ജോ​സ്കോ ജ്വ​ല്ലേ​ഴ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​നോ​ജ് ജോ​സി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.


അ​മ​ല ആ​രോ​ഗ്യ​മാ​സി​ക ജോ​സ് ആ​ലു​ക്കാ​സ് അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​മി അ​ജി​ത് കു​മാ​റി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ജോ​ർ​ജ് കു​ര്യ​ൻ പാ​റ​യ്ക്ക, ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഡോ. ​സു​നു സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.