ഹോ​ളി​ഗ്രേ​സി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി 22, 23 തി​യ​തി​ക​ളി​ൽ
Tuesday, August 20, 2024 1:00 AM IST
മാ​ള: ഹോ​ളി​ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് തോ​മ​സ് പൗ​ളി​ന മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കും. ഹോ​ളി​ഗ്രേ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്കൂ​ൾ ടീ​മു​ക​ളാ​യ ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ തി​രു​വ​ന​ന്ത​പു​രം, എ​സ്ജി​വി​എ​ച്ച്എ​സ്എ​സ് പേ​രാ​മം​ഗ​ലം, സി​ജെ​എം​എ​ച്ച്എ​സ്എ​സ് വ​ര​ന്ത​ര​പ്പി​ള്ളി, ന​ടു​വ​ണ്ണൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

22നു ​രാ​വി​ലെ ആ​റി​നു മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ പ്ലെ​യ​റു​മാ​യ ടോം ​ജോ​സ​ഫ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം വ്യ​ക്തി​ഗ​ത മി​ക​വി​നു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നു ഹോ​ളി​ഗ്രേ​സ് ഡ​യ​റ​ക്ട​ർ ബെ​ന്നി ക​ള​പ്പു​ര​യ്ക്ക​ൽ, വോ​ളി​ബോ​ൾ ഹെ​ഡ് കോ​ച്ച് സ​ഞ്ജ​യ് ബാ​ലി​ക, സ്പോ​ർ​ട്സ് ക്ല​ബ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സി.​ആ​ർ. വി​ഷ്ണു, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​തി​നി​ധി പി.​എം. ജ്യോ​തി​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.