ക​ല്ലേ​റ്റും​ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് പൊ​തു​യോ​ഗം
Tuesday, August 20, 2024 1:00 AM IST
ക​ല്ലേ​റ്റും​ക​ര: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ബാ​ങ്ക് ഹാ​ളി​ൽ എ​ൻ.​കെ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 2022-23 വ​ർ​ഷ​ത്തെ ലാ​ഭ​വി​ഭ​ജ​നം ന​ട​ത്തി ഏ​ഴു​ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്ക് ഒാ​ഹ​രി​ക്കാ​രാ​യ 407 പേ​ർ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി ആ​ശ്ര​യ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​മാ​രി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കെ.​എ​സ്. സെ​ബീ​ന​യ്ക്ക് കാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​വും ന​ല്കി.

ബാ​ങ്ക് ഒാ​ഹ​രി​ക്കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ജോ​ൺ ജോ​സ​ഫ് കീ​റ്റി​ക്ക​ൽ വ​ര​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ല​ത, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ. പോ​ളി, വ​ത്സ​ല ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ. രാ​ജ​ൻ, ജ​നാ​ർ​ദ​ന​ൻ പാ​ല​യ്ക്ക​ൽ, കെ.​വി. ജോ​യ്, ടി.​എ. ജോ​സ്, ടി. ​ജി​യോ ജോ​ൺ, മോ​ളി ജോ​സ്, വി​ജ​യ​ല​ക്ഷ്മി മു​കു​ന്ദ​ൻ, ജു​നി​ഷ ജി​നോ​യ്, പി.​എ​സ്. സു​ഭാ​ഷ്, ബാ​ങ്ക് മെ​ന്പ​ർ​മാ​രാ​യ എം.​എ​സ്. അ​സ​നാ​ർ, വ​ർ​ഗീ​സ് ക​ണ്ണം​കു​ന്നി, ബി​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.