ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​ അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, August 19, 2024 11:00 PM IST
എ​ങ്ങ​ണ്ടി​യൂ​ർ: യു​വാ​വ് അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഏ​ത്താ​യ് കി​ഴ​ക്ക് ഭാ​ഗം ലെ​നി​ൻ ന​ഗ​റി​ൽ (കു​ഞ്ഞ​ത്താ​യ്) ച​ക്കാ​മ​ഠ​ത്തി​ൽ ഷൈ​ജു മ​ക​ൻ പ്ര​ണ​വ് (22) ആ​ണ് അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു കൊണ്ടുവ​രു​ന്ന​വ​ഴി കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന പ്ര​ണ​വ് സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചു. സ​ഹാ​യ​ത്രി​ക​നാ​യി​രു​ന്ന സു​ഹൃ​ത്ത് പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.


കു​ടും​ബ സ​മേ​തം ഗ​ൾ​ഫി​ൽ താ​മ​സി​ക്കു​ന്ന പ്ര​ണ​വ് അ​മ്മ​യോ​ടൊ​പ്പം നാ​ട്ടി​ൽ വ​ന്ന് ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് അ​ബു​ദാ​ബി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്‌​ക​രി​ക്കും.

അ​മ്മ: ശ്രീ​വ​ത്സ. സ​ഹോ​ദ​രി: ശി​ല്പ.