കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1532201
Wednesday, March 12, 2025 4:44 AM IST
വരാപ്പുഴ: കൂനമ്മാവ് കവലയ്ക്ക് സമീപം വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ജൂലിയസ് മണ്ഡലി(28)നെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്മാവ് ഐടിഐ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പെരുമ്പാവൂരിൽ താമസക്കാരനായ ഇയാൾ ബസ് മാർഗം പറവൂരിലെത്തുകയും തുടർന്ന് കൂനമ്മാവിലെത്തുകയുമയിരുന്നു. കൂനമ്മാവ്, പുത്തൻപള്ളി എന്നീ പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കിടയിൽ വിൽക്കാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നിർദേശാനുസരണം വരാപ്പുഴ പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റി നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.