വീടിന്റെ ശിലാസ്ഥാപനം
1532188
Wednesday, March 12, 2025 4:40 AM IST
മൂവാറ്റുപുഴ: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി സംഭാവനായി മാറാടിയിൽ നൽകിയ സ്ഥലത്ത് മൂവാറ്റുപുഴ മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഗബ്രിയേൽ റന്പാൻ, ഫാ. സിജു വളയന്പ്രയിൽ, ഫാ. ജോബി ഊർപ്പയിൽ, യൂത്ത് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.