അമല ഭവനിൽ തോമസ് പാറയ്ക്കൽ മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1531932
Tuesday, March 11, 2025 7:05 AM IST
അങ്കമാലി: കഴിഞ്ഞ കാൽ നൂറ്റാണ്ടായി അങ്കമാലി പീച്ചാനിക്കാട് കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന അമല ഭവൻ ഹോംസ് ആൻഡ് പാലിയേറ്റീവ് കെയറിന്റെ നാലാം ബ്ലോക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ നിർവഹിച്ചു. അമല ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡന്റ് തോമസ് പാറയ്ക്കലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ മകൻ ജോൺ തോമസും കൂടുംബവും നിർമിച്ചു നൽകിയ ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടന്നത്.
അമല ഫെല്ലോഷിപ്പ് പ്രസിഡന്റ് സി.എ. ജോർജ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ബോർഡംഗങ്ങളായ ജോൺ തോമസ്, പോൾ പറപ്പിള്ളി, ജോർജ് ജോൺ പാറയ്ക്കൽ, ജോസ് പാറക്കാട്ടിൽ, ഭാരവാഹികളായ ജോർജ് പടയാട്ടിൽ, ഡാന്റി കാച്ചപ്പിള്ളി, ലാൽ പൈനാടത്ത്, ഡോ. സുബ്രമണ്യൻ, മാനേജർ സിസ്റ്റർ ലീമ, അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായൻ, ജനറൽ കോ-ഓർഡിനേറ്റർ വി.സി. ബിജു തുടങ്ങിയവർ ആശംസകൾ നേർന്നു.